Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Python

വിഴുങ്ങിയ നായയെ ഛര്‍ദിച്ച് രക്ഷപെടാൻ ശ്രമം; 'ഭീകരനെ' പിടികൂടി ചാക്കിലാക്കി നാട്ടുകാര്‍

കോഴിക്കോട്: ഉള്ള്യേരി കക്കഞ്ചേരി മനാട് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ആണ്ടിലേരി താഴെ ബിന്‍ഷാദിന്‍റെ വീടിനു പിന്നിൽ നിന്നാണ് ഏതാണ്ട് 25 കിലോയോളം തൂക്കം വരുന്ന പാമ്പിനെ പിടികൂടിയത്.

നായയെ വിഴുങ്ങിയിരിക്കുന്ന സമയത്താണ് പ്രദേശവാസികള്‍ പാമ്പിനെ കണ്ടത്. ആളുകള്‍ നോക്കിനില്‍ക്കേ പാമ്പ് നായയെ പുറത്തേക്ക് തന്നെ തള്ളി. പക്ഷെ നാട്ടുകാര്‍ വിട്ടില്ല. പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.

പെരുവണ്ണാമൂഴി ഫോറസ്റ്റില്‍ വിവരം അറിയിക്കുകയും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോവുകയും ചെയ്തു.

District News

കോഴികളെ അകത്താക്കാനെത്തി പെരുമ്പാമ്പ് കുടുങ്ങി

കു​മ​ര​കം: കോ​ഴി​ക​ളെ അ​ക​ത്താ​ക്കാ​ൻ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി​യ പെ​രു​മ്പാ​മ്പ് കോ​ഴി​ക്കൂ​ട്ടി​ൽ ര​ക്ഷ​പെ​ടാ​നാ​കാ​തെ അ​ക​പ്പെ​ട്ടു. ര​ണ്ട് കോ​ഴി​ക​ളെ അ​ക​ത്താ​ക്കി​യ പെ​രുമ്പാ​മ്പി​നെ പി​ന്നീ​ട് സ​ർ​പ്പ വാ​ള​ണ്ടി​യ​ർ​മാ​രെ​ത്തി പി​ടി​കൂ​ടി കൊ​ണ്ടു​പോ​യി.

കു​മ​ര​കം നാ​ലാം വാ​ർ​ഡി​ൽ ക​ട്ട​ക്ക​യ​ത്തി​ൽ ജ​സ്റ്റി​ൻ ജോ​ണി​ന്റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി ര​ണ്ട് കോ​ഴി​ക​ളെ വി​ഴു​ങ്ങി​യ പെ​രു​മ്പാ​മ്പാ​ണ് ഇ​ന്ന​ലെ വ​നം വ​കു​പ്പി​ന്റെ ക​സ്റ്റ​ഡി​യി​ലാ​യ​ത് . ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പെ​രു​മ്പാ​മ്പി​നെ കോ​ഴി​ക്കു​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​ർ സ​ലീ​മ ശി​വാ​ത്മ​ജ​നെ​ത്തി പാ​മ്പു​പി​ടു​ത്ത​ക്കാ​രെ വി​ളി​ച്ചുവരു​ത്തു​ക​യാ​യി​രു​ന്നു.

Kerala

മാ​ലി​ന്യ​ച്ചാ​ക്ക് അ​ഴി​ച്ച​പ്പോ​ൾ പു​റ​ത്തേ​ക്ക് ചാ​ടി പെ​രു​മ്പാ​മ്പ്! കൊ​യി​ലാ​ണ്ടി​യി​ൽ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ദു​ര​നു​ഭ​വം

കോ​ഴി​ക്കോ​ട്: ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച മാ​ലി​ന്യ​ത്തി​നൊ​പ്പം ജീ​വ​നു​ള്ള പെ​രു​മ്പാ​മ്പി​നെ​യും കെ​ട്ടി​പ്പൂ​ട്ടി വെ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​താം വാ​ർ​ഡി​ലാ​ണ് സം​ഭ​വം. മാ​ലി​ന്യ​ച്ചാ​ക്കി​ന്റെ കെ​ട്ട​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പ് പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച് അ​ട്ടി​വെ​ച്ചി​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഒ​രു ചാ​ക്കി​ലി​ട്ട് ക​മ്പി​കൊ​ണ്ട് മു​റു​ക്കി കെ​ട്ടി​യ ശേ​ഷം, വീ​ണ്ടും മ​റ്റൊ​രു ചാ​ക്കി​ലാ​ക്കി​യാ​ണ് പാ​മ്പി​നെ മാ​ലി​ന്യ​ക്ക​വ​റു​ക​ൾ​ക്കൊ​പ്പം ഉ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ബി​ന്നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ചാ​ക്ക് അ​ഴി​ച്ചു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​മ്പ് പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്. "നാ​ട്ടു​കാ​ർ എ​ന്തി​നാ​ണ് ഞ​ങ്ങ​ളോ​ട് ഇ​ത്ര​യും വ​ലി​യ ദ്രോ​ഹം ചെ​യ്യു​ന്ന​ത്?" എ​ന്ന് ക​ടു​ത്ത നി​രാ​ശ​യോ​ടെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് സേ​നാം​ഗ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളു​ടെ ജീ​വ​ന് പോ​ലും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

Kerala

പെ​രു​മ്പാ​മ്പി​നെ കൊ​ന്ന് മാം​സ​മാ​ക്കി ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പാ​ലാ​യി​ല്‍ പെ​രു​മ്പാ​മ്പി​നെ കൊ​ന്ന് മാം​സ​മാ​ക്കി ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.

പാ​ലാ വെ​ട്ടു​ക​ല്ലേ​ല്‍ ഷി​ജോ(48) ആ​ണ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഷി​ജോ​യു​ടെ കൂ​ട്ടാ​ളി​ക്കാ​യു​ള​ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​രു​മേ​ലി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഷി​ജോ​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ലി​യ അ​ള​വി​ല്‍ പെ​രു​മ്പാ​മ്പി​ന്റെ മാം​സം ക​ണ്ടെ​ടു​ത്ത​ത്. ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് കി​ലോ​യോ​ളം വ​രു​ന്ന മാം​സ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ യു​വാ​വി​ന് പെ​രു​മ്പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ യു​വാ​വി​നെ പെ​രു​മ്പാ​മ്പ് ക​ടി​ച്ചു. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ആ​സാ​ദി​നാ​ണ് ക​ടി​യേ​റ്റ​ത്. റോ​ഡി​ന്‍റെ ന​ടു​വി​ൽ കി​ട​ന്ന പെ​രു​മ്പാ​മ്പി​നെ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്.

ചു​ര​ത്തി​ലെ ഒ​മ്പ​താം വ​ള​വി​ലാ​ണ് സം​ഭ​വം. പെ​രു​മ്പാ​മ്പ് റോ​ഡി​ൽ കി​ട​ക്കു​ന്ന​ത് കാ​ര​ണം ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി​രു​ന്നു. ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നും ഒ​ടു​ങ്ങാ​ക്കാ​ടു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് കാ​റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്ന ആ​സാ​ദ് കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി പാ​മ്പി​നെ മാ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ക​ടി​യേ​റ്റ​ത്.

പാ​മ്പി​നെ മാ​റ്റു​ന്ന​തി​നാ​യി പാ​മ്പി​ന്‍റെ ദേ​ഹ​ത്ത് കൈ ​കൊ​ണ്ട് പി​ടി​ച്ച സ​മ​യ​ത്താ​ണ് ആ​സാ​ദി​നെ പാ​ന്പ് ക​ടി​ച്ച​ത്. ഉ​ട​നെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പാ​മ്പ് പി​ന്നീ​ട് ഇ​ഴ​ഞ്ഞ് റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തേ​ക്ക് നീ​ങ്ങി.

Kerala

പെരുമ്പാമ്പിനെ യുവതി ചാക്കിലാക്കി, അപകടമെന്നു വനംവകുപ്പിന്‍റെ ഉപദേശം

നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന്‍ പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.

പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്‍റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.

മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.

Kerala

കാ​ലി​ൽ ചു​റ്റി​യ പെ​രു​മ്പാ​മ്പി​നെ ചാ​ക്കി​ൽ​കെ​ട്ടി വ​നം​വ​കു​പ്പി​നെ ഏ​ൽ​പ്പി​ച്ച് യു​വാ​വ്

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: രാ​​​ത്രി​​​യി​​​ൽ പാ​​​ത​​​യോ​​​ര​​​ത്തു​​​നി​​​ന്ന് ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു​​​നി​​​ൽ​​​ക്കേ യു​​​വാ​​​വി​​​ന്‍റെ കാ​​​ലി​​​ൽ ചു​​​റ്റി​​​പ്പി​​​ടി​​​ച്ച് പെ​​​രു​​​മ്പാ​​​മ്പ്. മ​​​ന​​​സ്സാന്നി​​​ധ്യം വി​​​ടാ​​​തെ യു​​​വാ​​​വ് പാ​​​മ്പി​​​നെ കു​​​ട​​​ഞ്ഞു​​​മാ​​​റ്റി പി​​​ടി​​​കൂ​​​ടി ചാ​​​ക്കി​​​ൽ കെ​​​ട്ടി. ഒ​​​രു ത​​​വ​​​ണ പാ​​​മ്പ് ചാ​​​ക്കി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വീ​​​ണ്ടും പി​​​ടി​​​കൂ​​​ടി ചാ​​​ക്കി​​​ലാ​​​ക്കി കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടെ ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​ച്ച് മാ​​​വു​​​ങ്കാ​​​ൽ പു​​​തി​​​യ​​​ക​​​ണ്ട​​​ത്തെ മ​​​ണി​​​ക​​​ണ്ഠ​​​ൻ താ​​​ര​​​മാ​​​യി. 

സ്വ​​​ന്തം നി​​​ല​​​യി​​​ൽ പെ​​​രു​​​മ്പാ​​​മ്പി​​​നെ പി​​​ടി​​​കൂ​​​ടി ചാ​​​ക്കി​​​ലാ​​​ക്കി ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ചി​​​ട്ടും വ​​​ണ്ടി​​​ക്കൂ​​​ലി പോ​​​ലും കി​​​ട്ടാ​​​തി​​​രു​​​ന്ന​​​തി​​​ൽ മ​​​ണി​​​ക​​​ണ്ഠ​​​ന് ചി​​​ല്ല​​​റ പ​​​രി​​​ഭ​​​വ​​​മു​​​ണ്ട്. എ​​​ങ്കി​​​ലും പെ​​​രു​​​മ്പാ​​​മ്പി​​​നെ ഉ​​​പ​​​ദ്ര​​​വി​​​ച്ചു​​​വെ​​​ന്നു​​​ പ​​​റ​​​ഞ്ഞ് കേ​​​സൊ​​​ന്നും എ​​​ടു​​​ത്തി​​​ല്ല​​​ല്ലോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ്വാ​​​സം.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി 10 ഓ​​​ടെ മാ​​​വു​​​ങ്കാ​​​ൽ കു​​​ശ​​​വ​​​ൻ​​​കു​​​ന്നി​​​ൽ സം​​​സ്ഥാ​​​ന​​​പാ​​​ത​​​യോ​​​ര​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.   ഒ​​​രാ​​​ളി​​​നേ​​​ക്കാ​​​ൾ നീളവും 20 കി​​​ലോ​​​യോ​​​ളം തൂ​​​ക്ക​​​വു​​​മു​​​ള്ള​​​താ​​​യി​​​രു​​​ന്നു പെ​​​രു​​​മ്പാ​​​മ്പ്. കു​​​ട​​​ഞ്ഞു​​​ക​​​ള​​​ഞ്ഞി​​​ട്ടും പാ​​​മ്പ് അ​​​ധി​​​ക​​​മൊ​​​ന്നും അ​​​ന​​​ങ്ങാ​​​തെ പാ​​​ത​​​യോ​​​ര​​​ത്തു കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വ​​​യ​​​ർ വീ​​​ർ​​​ത്ത നി​​​ല​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​ത്ത​​​ന്നെ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​പാ​​​ത​​​യി​​​ൽ വ​​​ണ്ടി​​​യി​​​ടി​​​ച്ചു ചാ​​​കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്നു തോ​​​ന്നി​​​യ​​​തോ​​​ടെ​​​യാ​​​ണ് മ​​​ണി​​​ക​​​ണ്ഠ​​​ൻ പാ​​​മ്പി​​​നെ ചാ​​​ക്കി​​​ലാ​​​ക്കി​​​യ​​​ത്. നേ​​​രം പു​​​ല​​​ർ​​​ന്ന ശേ​​​ഷം വ​​​നം​​​വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റാ​​​മെ​​​ന്നു ക​​​രു​​​തി ചാ​​​ക്കു​​​കെ​​​ട്ട് സ്വ​​​ന്തം വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് സൂ​​​ക്ഷി​​​ച്ചു.

വാ​​​യു ക​​​ട​​​ക്കാ​​​നാ​​​യി ചാ​​​ക്കി​​​ൽ നേ​​​രി​​​യ വി​​​ട​​​വും ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ എ​​​ഴു​​​ന്നേ​​​റ്റു നോ​​​ക്കി​​​യ​​​പ്പോ​​​ൾ ചാ​​​ക്കി​​​നു​​​ള്ളി​​​ൽ പാ​​​മ്പി​​​നെ ക​​​ണ്ടി​​​ല്ല. ഇ​​​തോ​​​ടെ പ​​​രി​​​ഭ്രാ​​​ന്തി​​​യാ​​​യി. പാ​​​മ്പി​​​നെ എ​​​ടു​​​ത്ത് വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​​​ത് അ​​​ബ​​​ദ്ധ​​​മാ​​​യോ എ​​​ന്ന ചി​​​ന്ത​​​യാ​​​യി.      

സ​​​മീ​​​പ​​​ത്തു​​​ള്ള സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ വി​​​ളി​​​ച്ച് വീ​​​ണ്ടും തെ​​​ര​​​ഞ്ഞ​​​പ്പോ​​​ൾ മു​​​റി​​​യു​​​ടെ ചു​​​വ​​​രി​​​ലെ എ​​​യ​​​ർ ഹോ​​​ളി​​​ൽ പ​​​തു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന പാ​​​മ്പി​​​നെ ക​​​ണ്ടെ​​​ത്തി. മു​​​റി​​​ക്കു​​​ള്ളി​​​ലെ കേ​​​ബി​​​ൾ വ​​​ഴി​​​യാ​​​കാം എ​​​യ​​​ർ ഹോ​​​ളി​​​ലേ​​​ക്ക് ക​​​യ​​​റി​​​യ​​​തെ​​​ന്ന് ക​​​രു​​​തു​​​ന്നു. സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വീ​​​ണ്ടും ചാ​​​ക്കി​​​ലാ​​​ക്കി​​​യാ​​​ണ് രാ​​​വി​​​ലെ വ​​​നം​​​വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ച്ച​​​ത്. 

Latest News

Corehub Up